സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 15
Lehyam
ദശമൂലാദി ലേഹ്യം (൨)
Source Text / Verses
ഏകൈകശോദശപലേ ദശമൂല കുംഭ- പാഠാ ദ്വയാര്‍ക്ക ഘുണവല്ലഭ കട്‌ഫലാനാം ദഗ്ദ്ധേസ്രുതേംബുകലശേന ജലേ തു പക്വേ പാദസ്ഥിതേ ഗുളതുലാം പലപഞ്ചകഞ്ച ദദ്യാത്‌ പ്രത്യേകം വ്യോഷ ചവ്യാഭയാനാം വഹ്നേര്‍മുഷ്‌ടീ ദ്വൌ യവക്ഷാരതശ്ച ദവീമാലിമ്പന്‍ ഹന്തീലീഢാഗുളോ/യം ഗുന്മപ്ലീഹാര്‍ശഃ കുഷ്ഠമേഹാഗ്നിസാദാന്‍
Ingredients
കുമിഴിന്‍വേര്‌ കൂവളവേര്‌ പാതിരിവേര് പയ്യാഴാന്തവേര് മുഞ്ഞവേര് ഓരിലവേര്‌ മൂവിലവേര് ചെറുവഴുതിനവേര്‌ വെണ്‍വഴുതിനവേര്‌ ഞെരിഞ്ഞില്‍ ത്രികോല്പക്കൊന്ന പാടക്കിഴങ്ങ് രണ്ടിനവും എരുക്കിന്‍വേര്‌ അതിവിടയം കുമിഴിന്‍വേര്
Preparation
ഇവ സമമെടുത്തു അരിഞ്ഞുണക്കി ഒരു കുടത്തിലിട്ടു ചുട്ടു ഭസ്മമാ ക്കണം. ആ ഭസ്മം പതിനാറിടങ്ങഴി വെള്ളത്തില്‍ കലക്കിത്തളിച്ചെടുത്തു വററിച്ച് നാലിടങ്ങഴിയാക്കി അതില്‍ ഒരുതുലാം (നൂറ് പലം) ശര്‍ക്കര കലക്കി അടുപ്പേററി ലേഹ്യപാകമാക്കി ചുക്ക് കരുമുളക്‌ തിപ്പലി കാട്ടമുളകിന്‍വേര്‌ കടുക്കാത്തോട്‌ ഇവ അഞ്ചുപലം വീതവും കൊടുവേലിക്കിഴങ്ങു ചവര്‍ക്കാരം ഇവ രണ്ടുപലംവീതവും പൊടിച്ചുചേര്‍ത്ത്‌ യോജിപ്പിച്ചു സേവിക്കുക;
Indications
ഗുന്മം പ്ലീഹ അര്‍സ്സ്‌ പ്രമേഹം അഗ്നിമാന്ദ്യം ഇവ ശമിക്കും.