സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 14
Lehyam
ച്യവനപ്രാശം
Source Text / Verses
വില്വഗ്നിമന്ധ ശ്യോനാക കാശ്മര്യ പാടലോ ബലാ പർണ്ണ്യശ്ചതസ്ര പിപ്പല്ല്യഃ ശ്വദംഷ്ട്രാ ബൃഹതീദ്വയം ശൃംഗീതാമലകീ ദ്രാക്ഷാ ജീവന്തീ പുഷ്കരാഗരുഃ അഭയാചാമൃതാ ഋദ്ധി ജീവകഃ ഋഷഭകൗ ശഠീ മുസ്താ പുനർന്നവാ മേദഃ സൂക്ഷ്മൈലോല്പല ചന്ദനേ വിദാരീ വൃഷമൂലാനി കാകോളീ കാകനാസികാ ഏഷാം പലോന്മിതാന്‍ ഭാഗാന്‍ ശതാന്യാമലകസ്യ് ച പഞ്ചദദ്യാത്തഥൈകദ്ധ്യം ജലദ്രോണേ വിപാചയേല്‍ ജ്ഞാത്വാ ഗതരസാന്യേതാന്യൌഷധാനൃഥ തം രസം തഞ്ചാമലകമുദ്ധൃത്യ നിഷ്കലംതൈലസര്‍പ്പിഷോഃ പലദ്വാദശകേ ഭ്രഷ്ട്വാ ദത്വാ ചാര്‍ദ്ധതുലാം ഭിഷക്‌ മത്സ്യണ്ഡികായാഃ പുതായാഃലേഹവത്സാധുസാധയേത്‌ ഷട്‌ഫലം മധുനാശ്ചാത്ര സിദ്ധശീതേ പ്രദാപയേത്‌ ചതുഷ്പലം തുഗാക്ഷീര്യാഃ പിപ്പല്യാഃ ദ്വിപലം തഥാ പലമേകം വിദദ്ധ്യാച്ച ത്വഗേലാ പത്ര കേസരം ഇത്യയം ച്യവനപ്രാശം പരമുക്തോ രസായനഃ കാസശ്വാസഹരശ്ചൈവ വിശേഷേണോപദിശ്യതേ ക്ഷീണക്ഷതാനാം വൃദ്ധാനാം ബാലാനാം ചാംഗവർദ്ധനഃ സ്വരക്ഷയമുരോരോഗം ഹൃദ്രോഗം വാതശോണിതം പിപാസാം മുത്രശുക്ളസ്ഥാൻ ദോഷാംശ്ചൈവാപകർഷതി മേധാം സ്‌മൃതിം കാന്തിമനാമയത്വ മായുപ്രകര്‍ഷം ബലമിന്ദ്രിയാണാം സ്ത്രീഷുപ്രഹർഷം പരമഗ്നിവൃദ്ധിം ബലപ്രസാദം പവനാനുലോമം രസായനസ്യാസ്യനരപ്രയോഗാത്‌ ലഭേതജീർണ്ണോപി കുടീപ്രവേശാത്‌ ജരാകൃതം പൂര്‍വമപാസ്യരൂപം ബിഭർത്തിരൂപം നവയൌവനസ്യ
Ingredients
കരവളത്തിന്‍വേര്‌ മുഞ്ഞവേര് പയ്യാഴാന്തവേര്‌ കുമിഴിന്‍വേര് പാതിരിവേര് കുറുന്തോട്ടിവേര്‌ ഓരിലവേര് മൂവിലവേര് കാട്ടുഴന്നിന്‍വേര്‌ കാട്ടപയറിന്‍വേര് കാട്ടതിപ്പലിവേര്‌ ചെറുതിപ്പലി വന്‍തിപ്പലി നായ്ക്കുരുണവേര് ചെറുവഴുതിനവേര് വെണ്‍വഴുതിനവേര് കര്‍ക്കടകശൃംഗി കീഴാനെല്ലിവേര് മുന്തിരിങ്ങാപ്പഴം അടപതിയന്‍കിഴങ്ങ് പുഷ്കരമൂലത്തിന്‍വേര് അകില്‍ കടുക്കാത്തോട്‌ അമൃത് ഋദ്ധി(കാട്ടമുതിരവേര്) ജീരകം ഇടവകം (പാല്‍മുതക്കിന്‍ കിഴങ്ങു ഇരട്ടി) കച്ചോലക്കിഴങ്ങ് മുത്തങ്ങാക്കിഴങ്ങ് തമിഴാമവേര് മേദ (അമുക്കുരം) ചിറേറലം ചെങ്ങഴുനീര്‍ക്കിഴങ്ങ് ചന്ദനം പാല്‍മുതക്കിന്‍കിഴങ്ങ് ആടലോടകവേര്‌ കാകോളി (ശതാവരിക്കിഴങ്ങ്‌) കാക്കത്തൊണ്ടിവേര് ഇവ ഓരോ പലം കേടില്ലാത്തതും സൌഷ്‌ഠവമുള്ളതുമായ പച്ചനെല്ലിക്ക എണ്ണം 500
Preparation
ഇവ എല്ലാംകൂടെ പതിനാറിടങ്ങഴി വെള്ളത്തില്‍ കഷായംവച്ച്‌ നാലിടങ്ങഴിയാക്കി വററിച്ചു വാങ്ങി നെല്ലിക്കാ തിരഞ്ഞെടുത്തതിനുശേഷം പിഴിഞ്ഞരിക്കണം. നെല്ലിക്കാ കുരു കളഞ്ഞെടുത്ത് ആറു തുടം നെയ്യും ആറു തുടം നല്ലെണ്ണയും കൂടി ഒരു പാത്രത്തിലൊഴിച്ച് അതിൽ നെല്ലിക്കയിട്ട് മൂപ്പിച്ച് അരച്ചെടുത്ത് പ്രത്യേകമായും ബാക്കി എണ്ണയും നെയ്യും പ്രത്യേകമായും സൂക്ഷിച്ചു വയ്ക്കുക. കഷായത്തിൽ 50 പലം മീൻകണ്ണിശർക്കര (കൽക്കണ്ടം) കലക്കി വീണ്ടും അരിച്ച് അടുപ്പേറ്റി പാകമാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന നെല്ലിക്കയും നാലു പലം കൂവ നൂറും രണ്ടു പലം തിപ്പലിയും ഇലവർങം ഏലത്തരി പച്ചില നാഗപ്പൂവ് ഇവ മൂന്ന് കഴഞ്ച് വീതമെടുത്ത് പൊടിച്ചു ചേർത്തിളക്കി യോജിപ്പിച്ച് ബാക്കിയിരുന്ന നെയ്യും എണ്ണയും ചേർത്ത് തണുത്തതിനുശേഷം ആറു തുടം തേനുംകൂട്ടി യോജിപ്പിച്ചുവച്ചിരുന്നു പത്ഥ്യാനുഷ്ഠാനങ്ങളോടുകൂടി സേവിക്കുക.
Indications
കാസശ്വാസങ്ങൾ ശമിക്കും. ഈ ലേഹ്യം ക്ഷീണിച്ചവർക്കും ഉരക്ഷതമുള്ളവർക്കും ബാലന്മാർക്കും വൃദ്ധന്മാർക്കും വിശേഷമായിട്ടുള്ളതാകുന്നു. സ്വരഭ്രംശം ഹൃദ്രോഗം രക്തവാതം തണ്ണീർദ്ദാഹം പ്രമേഹം ശുക്ളദോഷം ഇവ ശമിക്കുകയും മേധ കാന്തി ഇന്ദ്രിയബലം ധാതുവൃദ്ധി അഗ്നിദീപ്തി ഓജസ്സ് വാതാനുലോമത ഇവയുണ്ടാകുകയും ചെയ്യും. ഇത് വൃദ്ധനെയും യുവാവാക്കി തീർക്കും. മാത്ര അഗ്നി ബലത്തിന് യോജിച്ച അളവ്.