Kashayam
പത്ഥ്യാകട്‌ഫലാദികഷായം
Source Text / Verses
പത്ഥ്യാകട്ഫലനാഗരാംബുദ വചാ ഭൂനിംബ ധാന്യദ്രുമൈഃ
ഭാര്‍ങ്‌ഗീ പര്‍പ്പടകാന്വിതൈഃ ശൃതമിദം തോയംസുശീതംപുനഃ
മധ്വാഢ്യം പരമാണു രാമഠയുതം ശ്ലേഷ്‌മജ്വരം നാശയേല്‍
കോഷ്ഠാർത്തി ശ്വസനാഗ്നിസാദകസനാരുച്യാസ്യശോഷാന്വിതം.
Ingredients
കടുക്കാത്തോട്, കമിഴിന്‍വേര്,
ചുക്ക് , മുത്തങ്ങാക്കിഴങ്ങ്
വയമ്പ്, പുത്തരിച്ചുണ്ടവേര്,
കൊത്തമ്പാലരി, ദേവതാരം, ചെറുതേക്ക്,
പര്‍പ്പടകപ്പുല്ല്
തേൻ
Preparation
കടുക്കാത്തോട്, കമിഴിന്‍വേര്, ചുക്ക് , മുത്തങ്ങാക്കിഴങ്ങ്
വയമ്പ്, പുത്തരിച്ചുണ്ടവേര് കൊത്തമ്പാലരി ദേവതാരം ചെറുതേക്കു
പര്‍പ്പടകപ്പുല്ല് ഇവ കഷായം വച്ച് തണുത്തതിനുശേഷം
തേനും അല്പം കായവും മേമ്പൊടിചേത്തു സേവിക്കുക.
Indications
വയററുവേദന
വായുക്ഷോഭം ദഹനക്കുറവ്, ചുമ, അരുചി വായ് വരൾച്ച ഇവയോടു
കൂടിയ കഫജ്വരം ശമിക്കും.