Source Text / Verses
നിംബം പപ്പടകം പാഠാം പടോലാം കടുകുരോഹിണീം
വാശാം ദുരാലഭാം ധാത്രീമുശീരം ചന്ദനദ്വയം
ഏഷനിംബാദികാഃ ഖ്യാതഃ പീതഃ ശക്രരയായൃതഃ
ഹന്തി ത്രിദോഷമസൂരീം ജ്രരവിസര്‍പ്പസംഭവാം
ഉത്ഥിതാപ്രവിശേദ്യാ തു പുനസ്താം ബാഹൃയതോ നയേല്‍.
Ingredients
വേപ്പിന്‍തൊലി
പര്‍പ്പടകപ്പുല്ല്
പാടക്കിഴങ്ങ്
പടവലം
കടുകുരോഹിണി
ആടലോടകത്തിന്‍വേര്
കൊടിത്തൂവവേര്
നെല്ലിക്കാതോട്
രാമച്ചം
ചന്ദനം
രക്തചന്ദനം
Indications
കഷായം
വച്ച് പഞ്ചസാര മേമ്പൊടി ചേർത്ത് സേവിക്കുക ; ത്രിദോഷജമായ
മസൂരിയും ജ്വരം വിസര്‍പ്പം ഇവകൊണ്ടുണ്ടായ മസൂരിയും ശമിക്കും.
പുറപ്പെട്ടിട്ട് ഉള്ളിലേയ്ക്കു വലിയുന്നതായ മസുരിയെ വെളിയി
ലേയ്ക്കു കൊണ്ടുവരികയും ചെയ്യം.